രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 98,57,029 ലക്ഷം ആയി ; കോവിഡ് മുക്തരുടെ എണ്ണം 94 ലക്ഷത്തിലേക്ക് ;
24 മണിക്കൂറിനിടെ 30,254 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 391 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 30,254 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 98,57,029 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 391 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,43,019 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷമായി. 3,56,546 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 93,57,464 പേര് രോഗമുക്തി നേടി. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 33,136 പേരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

