KSDLIVENEWS

Real news for everyone

കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴും ;
സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു ; ഒരാഴ്ച്ചക്കിടെ മരണം 204

SHARE THIS ON

തിരുവനന്തപുരം: കോവിഡ് വ്യാപനം വീണ്ടും ഉയരുന്നതായി കണക്കുകള്‍. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 204 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

രോഗികളുടെ എണ്ണം കുറയുമ്ബോഴും മരണനിരക്ക് ഉയരുന്നത് വെല്ലുവിളിയാവുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷം കൊവിഡ് കേസുകള്‍ കൂടുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
നവംബര്‍ 30ലെ പ്രതിവാര റിപ്പോര്‍ട്ട് പ്രകാരം 174 മരണമുണ്ടായിരുന്നത്. പിന്നീടത് 187 ആയി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഇത് വീണ്ടുമുയര്‍ന്ന് 204 ആയി.
സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ വിതരണത്തിനായി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും സര്‍ക്കാര്‍ ദൗത്യസേന രൂപീകരിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!