KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 60 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 58 പേർക്കും. 132 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 60 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 58 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാളും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 132 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 6571 പേരും സ്ഥാപനങ്ങളില്‍ 349 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6920 പേരാണ്. പുതിയതായി 458 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1603 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1152 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 20 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 132 ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും പേരെ ഡിസ്ചാര്‍ജ് ചെയ്തു.

23099 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1079 പേര്‍ വിദേശത്ത് നിന്നെത്തിയവരും 843 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 21177 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 22057 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 799 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 518 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 243 ആയി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

അജാനൂര്‍-1
ബദിയഡുക്ക-2
ബളാല്‍-5
ചെങ്കള- 1
ചെറുവത്തൂര്‍ -6
ഈസ്റ്റ് എളേരി -7
എന്‍മകജെ-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-1
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-5
കുമ്പള-1
മടിക്കൈ-2
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം-1
പള്ളിക്കര-2
പനത്തടി-1
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-6
തൃക്കരിപ്പൂര്‍-1
ഉദുമ-1
വെസ്റ്റ് എളേരി-3

ഇന്ന് കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍

ബളാല്‍-3
ബേഡഡുക്ക-11
ചെമ്മനാട്-2
ചെങ്കള-1
ചെറുവത്തൂര്‍-3
ദേലംമ്പാടി-5
കളളാര്‍-5
കാഞ്ഞങ്ങാട്-7
കയ്യൂര്‍ചീമേനി-6
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-7
കുമ്പള-2
കുറ്റിക്കോല്‍-3
മധൂര്‍-3
മടിക്കൈ-4
മംഗല്‍പാടി-3
മഞ്ചേശ്വരം-3
മൊഗ്രാല്‍ പൂത്തൂര്‍-3
നീലേശ്വരം-20
പടന്ന-1
പൈവളിഗ-1
പനത്തടി-8
പിലിക്കോട്-2
തൃക്കരിപ്പൂര്‍-2
ഉദുമ-7
വെസ്റ്റ് എളേരി-2

മറ്റ് ജില്ല

തിരുനെല്ലി-1
കോളയാട്-1
മജൂര്‍-1
പയ്യോളി-1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!