സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി ; 02 പ്രദേശങ്ങളെ ഒഴിവാക്കി . ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 450 ആയി .

10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 7), തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ (15), മറ്റത്തൂർ (8, 10), കടവല്ലൂർ (സബ് വാർഡ് 10), കോടശേരി (5), ആതിരപ്പള്ളി (സബ് വാർഡ് 7), കടുകുറ്റി (സബ് വാർഡ് 1), കോട്ടയം ജില്ലയിലെ എരുമേലി (23), കിടങ്ങൂർ (10), വാഴപ്പള്ളി (6, 9, 12, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 450 ഹോട്ട് സ്പോട്ടുകളാണുള്ളത്.

