KSDLIVENEWS

Real news for everyone

അപകടത്തിൽ പെട്ട് ഇന്നലെ മരണം ; സഹീറയ്ക്ക് ഇന്ന് തിരഞ്ഞെടുപ്പിൽ വൻ വിജയം

SHARE THIS ON

മലപ്പുറം: തലക്കാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ പാറശ്ശേരി വെസ്‌റ്റിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സഹീറ ബാനു തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇന്ന് 239 വോട്ടിന് വിജയിച്ചു. എന്നാല്‍ തന്റെ വിജയം കാണാന്‍ കാത്തുനില്‍ക്കാതെ ഇന്നലെ സഹീറ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വെള‌ളിയാഴ്‌ച പാറശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കുമായി ചികിത്സയിലായിരുന്നു സഹീറ. ഇന്നലെ വൈകുന്നേരം മൂന്നിന് ചികിത്സയിലിരുന്ന കോട്ടയ്‌ക്കലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ മരണമടഞ്ഞു.

സഹോദരന്റെ മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ കാറിടിച്ചാണ് സഹീറയ്‌ക്ക് അപകടം സംഭവിച്ചത്. തലക്കാട് സിപിഎം എല്‍.സി അംഗമായ സഹീറ മുന്‍പ് 2000ലും 2010ലും ഇവിടെനിന്നും മത്സരിച്ച്‌ വിജയിച്ചിരുന്നു.2015ല്‍ യു.ഡി.എഫ് സീ‌റ്റായ പൂക്കൈതയില്‍ എട്ട് വോട്ടിന് പരാജയപ്പെട്ടു. നിലവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുലൈഖ ബീവിയെയാണ് സഹീറ ബാനു പരാജയപ്പെടുത്തിയത്. സഹീറ ബാനുവിന്റെ ഭര്‍ത്താവ് സയ്‌താലവി. മുഹമ്മദ് ബഷീര്‍, അഹമ്മജ് ഖാനം, റുബീന എന്നിവര്‍ മക്കളാണ്. മരുമകന്‍ ഷഫ്‌നീദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!