KSDLIVENEWS

Real news for everyone

കട്ടിലിനടിയിൽ കഴുത്തിൽ കേബിൾ കുടുങ്ങിയ നിലയിൽ !? നവജാതശിശു മരിച്ചു; ദുരൂഹത.

SHARE THIS ON

ബദിയടുക്ക • നവജാതശിശു ദുരൂഹ സാഹചര്യത്തിൽ മരിച്ചു . ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെ രക്ത സ്രാവത്തെ തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു . പരിശോധനയിൽ ആശുപത്രിയിലെത്തിക്കും മുൻപ് ഷാഹിന പ്രസവിച്ചതായി ഡോക്ടർ അറിയിച്ചു . വീട്ടിലെ മുറി പരിശോധിച്ചപ്പോൾ കട്ടിലിനടിയിൽ കുഞ്ഞിനെ കഴുത്തിൽ കേബിൾ കുടുങ്ങിയ നിലയിൽ മരിച്ചതായി കണ്ടെത്തി . ഷാഹിന പ്രസവിച്ച വിവരം മറച്ചുവച്ചാണ് പെരുമാറിയതെന്നും ഗർഭിണിയായ വിവരം അറിയിച്ചില്ലെന്നും ഷാഫി നൽകിയ പരാതിയിൽ പറയുന്നു . കുഞ്ഞിനെ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു . ശ്വാസം മുട്ടിയാണു കുഞ്ഞ് മരിച്ചതെന്നാണു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്ഷാഹിന ആശുപത്രിയിൽ ചികിത്സയിലാണ് . മരണത്തിൽ ദുരൂഹതയുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!