KSDLIVENEWS

Real news for everyone

ഇടതുകോട്ടയായി നീലേശ്വരം നഗരസഭ

SHARE THIS ON

നീലേശ്വരം •
നീലേശ്വരം നഗരസഭയിൽ ഇത്തവണയും എൽഡിഎഫിന്‌ തിളക്കമാർന്ന വിജയം. നഗരസഭയായി മാറിയ ശേഷം ഇത് മൂന്നാം തവണയാണ് എൽഡിഎഫ് അധികാരത്തിലേറുന്നത്‌. ആകെയുള്ള 32 വാർഡുകളിൽ 21 ഉം എൽഡിഎഫ് നേടി. കഴിഞ്ഞ തവണ 19 വാർഡിലാണ് എൽഡിഎഫ് ജയിച്ചത്. രണ്ട് വാർഡ്‌ യുഡിഎഫിൽ നിന്നും പിടിച്ചെടുത്തു. വാർഡ് 16 തട്ടാച്ചേരിയും 23 കടിഞ്ഞിമൂലയുമാണ്‌ പിടിച്ചെടുത്തത്. കടിഞ്ഞി മൂലയിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച എം വിനയ രാജ് ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയനെയാണ്‌ പരാജയപ്പെടുത്തിയത്. യുഡിഎഫ്‌ ഒമ്പത്‌ ഇടത്താണ്‌ വിജയിച്ചത്‌. കോൺഗ്രസിന്റെ ഒരു വിമത സ്ഥാനാർഥിയും വിജയിച്ചു. മൂന്നാം വാർഡിൽ കോൺഗ്രസ് വിമത ടി ബി ഷീബയാണ്‌ വിജയിച്ചത്‌. 26 –-ാം വാർഡിൽ എസ്ഡിപിഐ സ്ഥാനാർഥി വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!