ഏറ്റവും വലിയ കക്ഷിയായി കാസർഗോഡ് നഗരസഭയിൽ ഭരണം മുസ്ലിംലീഗ് ഒറ്റയ്ക്ക് നിലനിർത്തി

കാസര്‍കോട് : കാസര്‍കോട് നഗരസഭാ ഭരണം ഇത്തവണ മുസ്ലിം ലീഗ് ഒറ്റയ്ക്ക് നിലനിര്‍ത്തി. 38 വാര്‍ഡുകളുള്ള കാസര്‍കോട് നഗര ഭരണത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായി. 13 സീറ്റുണ്ടായിരുന്ന ബി.ജെ.പി ഒരു സീറ്റ് അധികം നേടി.
19 സീറ്റുകള്‍ ഉണ്ടായിരുന്ന മുസ്ലിം ലീഗ് രണ്ട് സീറ്റുകള്‍ അധികം നേടി. വിജയത്തിന്റെ ആഹ്ലാദത്തിനിടയിലും രണ്ട് വിമത സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് ലീഗിന് ക്ഷീണമായി. കഴിഞ്ഞതവണ നാല് വിമത സ്ഥാനാര്‍ത്ഥികള്‍ ജയിച്ച സ്ഥാനത്താണ് രണ്ടെണ്ണം ലീഗ് തിരിച്ചുപിടിച്ചത്. ചെന്നിക്കര വാര്‍ഡ് മിന്നുന്ന വിജയത്തോടെ സി.പി.എം നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ ഏക സീറ്റാണ് ബി.ജെ.പി പിടിച്ചത്. ഹൊന്നമൂല, ഫിഷ് മാര്‍ക്കറ്റ് വാര്‍ഡുകളാണ് തങ്ങളുടെ കോട്ടയില്‍ നിന്ന് ലീഗിന് നഷ്ടപ്പെട്ടത്.

