KSDLIVENEWS

Real news for everyone

കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിഖ് പുരോഹിതൻ ആത്മഹത്യ ചെയ്തു

SHARE THIS ON

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച്‌ ജീവനൊടുക്കി. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തന്റെ ആത്മഹത്യയെന്ന് അദ്ദേഹം കുറിപ്പും എഴുതി വച്ചു

ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയിലാണ് പുരോഹിതന്‍ ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള പുരോഹിതനായ ബാബ രാം സിംഗാണ് ആത്മഹത്യ ചെയ്തത്.സ്വന്തം തോക്കുപയോഗിച്ചായിരുന്നു ആത്മഹത്യ. കര്‍ഷകരുടെ ദുരവസ്ഥയിലും അവരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ നയങ്ങളിലും തനിക്ക് വേദനയുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.

കര്‍ഷകര്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുന്നു.ആ ദുരവസ്ഥയ്ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചു. സര്‍ക്കാര്‍ അവര്‍ക്ക് നീതി നല്‍കുന്നില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. ഇത് ഒരു അനീതിയാണ്. അടിച്ചമര്‍ത്തുന്നത് പാപമാണ്, ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!