സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: പവന് 160 രൂപകൂടി 37,120 രൂപയായി

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: പവന് 160 രൂപകൂടി 37,120 രൂപയായി
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. വ്യാഴാഴ്ച പവന് 160 രൂപകൂടി 37,120 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയുമായി. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് വിലവർധന. ബുധനാഴ്ച പവന് 36,960 രൂപയായിരുന്നു വില. ഒരാഴ്ച തുടർച്ചയായി ഉയർന്നുന്നിരുന്ന ആഗോള വിലയിൽ സ്ഥിരതയാർജിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില ഔൺസിന് 1,864.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.35ശതമാനം ഉയർന്ന് 49,770 രൂപ നിലവാരത്തിലെത്തി.

