KSDLIVENEWS

Real news for everyone

നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത; മാതാവിനെ ചോദ്യം ചെയ്യും

SHARE THIS ON

ബദിയടുക്ക: നവജാതശിശുവിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. ഷാഹിനയെ രക്തസ്രാവത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആസ്പത്രിയിലെത്തും മുമ്പ് ഷാഹിന പ്രസവിച്ചതായി ഡോക്ടര്‍ അറിയിച്ചിരുന്നുവെന്നും വീട്ടിലെത്തി മുറി പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ കുഞ്ഞിനെ കേബിള്‍കുടുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഭര്‍ത്താവ് ഷാഫി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഷാഹിന പ്രസവിച്ച വിവരം മറച്ചുവെച്ചാണ് പെരുമാറിയതെന്നും ഗര്‍ഭിണിയായ വിവരം അറിയിച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കി. കുഞ്ഞിനെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഷാഹിന ആസ്പത്രിയില്‍ ചികിത്സയിലാണ്. ഷാഫിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഷാഹിനയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറോട് പൊലീസ് റിപ്പോര്‍ട്ട് തേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!