KSDLIVENEWS

Real news for everyone

കാസർഗോഡ് വേനൽക്കാലത്തെ ഉപ്പുവെള്ള പ്രശ്നം ഇനി പഴങ്കഥ; ആശ്വാസത്തടയണ ഒരുങ്ങുന്നു.

SHARE THIS ON

ബോവിക്കാനം »»» കാസർകോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും വേനൽക്കാലത്ത് പതിവായ ഉപ്പുവെള്ള പ്രശ്നം ഇനി പഴങ്കഥ . പയസ്വിനിപ്പുഴയിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ ആലൂർ മുനമ്പത്ത് നിർമിക്കുന്ന സ്ഥിരം തടയണയുടെ നിർമാണം 2 മാസത്തിനുള്ളിൽ പൂർത്തിയാകും . അടുത്ത ഏപ്രിൽ മാസം വരെ കരാർ കാലാവധിയുണ്ടെങ്കിലും ഫെബ്രുവരിയോടെ പണി പൂർത്തിയാക്കുമെന്ന് നിർമാണത്തിനു മേൽനോട്ടം വഹിക്കുന്ന ചെറുകിട ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു . തടയണയുടെ തൂണിന്റെയും ഷട്ടറിന്റെയും നിർമാണം പൂർത്തിയായി . പുഴയുടെ പഞ്ചമിത്തി നിർമാണ വൈദ്യുതീകരണ ജോലികളും മാത്രമാണ് ഇനി ബാക്കിയുള്ളത് . പയസ്വിനി , കരിച്ചേരി പുഴകളുടെ സംഗമ സ്ഥലമായ മുനമ്പത്ത് 120.4 മീറ്റർ വീതിയിലാണ് തടയണ നിർമിച്ചത് . ഒരു ഭാഗത്ത് മുളിയാർ പഞ്ചായത്തും മറുഭാഗത്ത് ചെമ്മനാട് പഞ്ചായത്തുമാണ് . മുളിയാർ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നു 72 മീറ്റർ വരെ ചെറിയ കോൺക്രീറ്റ് തൂണുകൾക്കിടയിൽ എഫ്ആർപി ( ഫൈബർ റി ഇൻഫോഴ്സ്മെന്റ് ) ഷട്ടറുകളും അവസാന 48 മീറ്റർ യാന്തികമായി പ്രവർത്തിപ്പിക്കുന്ന 4 ഇരുമ്പ് ഷട്ടറുകളുമാണ് . ഇതോടെ ഈ വർഷം താൽക്കാലിക തടയണ ഇല്ലാതെ തന്നെ ബാവിക്കര സംഭരണിയിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയും കാസർകോട് നഗരസഭയിലും ചെമ്മനാട് , ചെങ്കള , മധൂർ , മൊഗ്രാൽപുത്തൂർ , മുളിയാർ പഞ്ചായത്തുകളിലും ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം എടുക്കുന്നത് പയസ്വിനിപ്പുഴയിലെ ബാവിക്കര പമ്പിങ് സ്റ്റേഷനിൽ നിന്നാണ് . ബാവിക്കരയിലെ ജലസംഭരണിയിൽ വേനൽക്കാലത്ത് വെള്ളം സംഭരിക്കാനും വേലിയേറ്റ സമയത്ത് കടൽ വെള്ളം കയറാതിരിക്കാനും വേണ്ടിയുള്ളതാണ് തടയണ . പ്ലാസ്മിക് ചാക്കുകൾ കൊണ്ട് ജലഅതോറിറ്റി വർഷം തോറും താൽക്കാലിക തടയണകൾ നിർമിക്കാറുണ്ടെങ്കിലും വേനൽമഴയിൽ അതു തകർന്നാൽ പിന്നെ ഉപ്പുവെള്ളം കുടിക്കാനാണ് കാസർകോട്ടുകാരുടെ വിധി . പതിറ്റാണ്ടുകളായി ഉപ്പുവെള്ളം തടയണയുടെ നീളം 120.4 മീറ്റർ . ആദ്യ 72 മീറ്റർ ദൂരത്തിൽ ഉയരം കുറഞ്ഞ എഫ്ആർപി ഷട്ടറുകൾ . 48 മീറ്റർ ദൂരം 12 മീറ്റർ വീതം വീതിയുള്ള 4 ഇരുമ്പ് ഷട്ടറുകൾ . തടയണ നിർമിച്ചത് സംസ്ഥാന സർക്കാർ അനുവദിച്ച 27.75 കോടി രൂപ ചെലവിൽ . തടയണ നിർമാണത്തിനുള്ള ആദ്യ എസ്തറ്റിമേറ്റ് തയാറാക്കിയത് 1992 ൽ . 92 ലക്ഷം രൂപയായിരുന്നു അന്നു ചെലവ് പ്രതീക്ഷിച്ചത് . നടപടികൾ പൂർത്തിയാക്കി പണി തുടങ്ങിയത് 2012 ൽ . അപ്പോഴേക്കും എന്നുറ്റിമേറ്റ് തുക ഉയർന്നു . ഒരു വർഷം പണി നീണ്ടെങ്കിലും കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചു . പിന്നീട് വീണ്ടും ടെൻഡർ നടത്തി 2014 ൽകർഷകർക്കും ഇതു പ്രയോജനം ചെയ്യും . • കാൽനൂറ്റാണ്ടിനു ശേഷം യാഥാർഥ്യമാകുന്ന തടയണ കാണാൻ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത് . ഇങ്ങനെ എത്തുന്നവർക്ക് ഇരിക്കാൻ മനോഹരമായ പൂന്തോട്ടവും സമീപത്ത് ഒരുക്കിയിട്ടുണ്ട് . ജാസ്മിൻ കമ്പനി സ്വന്തം ചെലവിലാണ് ഒരു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് പൂന്തോട്ടം ഒരുക്കിയത് . • തടയണയുടെ മുകളിലൂടെ വാഹനങ്ങൾക്കു പോകാൻ കഴിയുന്ന ചെറിയ പാലം നിർമിക്കുന്ന നടപടി അവസാന ഘട്ടത്തിലാണ് . മണ്ണ് പരിശോധനയ്ക്കു ശേഷം ഡിസൈൻ വിഭാഗം പാലത്തിന്റെ രൂപ രേഖ തയാറാക്കിക്കൊണ്ടിരിക്കുകയാണ് . അതിനു അനുമതി ലഭിക്കുമെന്ന അതിനു അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ . കെ.കുഞ്ഞിരാമൻ എംഎൽഎ ശക്തമായ ഇടപെടൽ നടത്തുന്നുണ്ട് . പാലം വന്നാൽ മുളിയാർ പഞ്ചായത്തിൽ നിന്നു ചെമ്മനാട് പഞ്ചായത്തിലേക്ക് വളരെ പെട്ടെന്ന് എത്താൻ കഴിയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!