പ്രതികാര ഭീഷണിയുമായി വീണ്ടും ഇറാൻ ; തിരിച്ചുവിളിച്ച യുദ്ധക്കപ്പൽ ഗൾഫിൽ നിലനിർത്തി അമേരിക്ക

ഇറാനുമായി സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കില്ലെന്ന സുചനയുമായി യുദ്ധക്കപ്പല്‍ ഗള്‍ഫ് കടലില്‍ നിലനിര്‍ത്തി യു.എസ്. ‘ഇറാന്‍ ഭീഷണി’ അവസാനിച്ചില്ലെന്ന വാദമുയര്‍ത്തിയാണ് നിരവധി യുദ്ധവിമാനങ്ങളുമായി ഗള്‍ഫിലെത്തിയ യു.എസ്.എസ് നിമിറ്റ്സ് യുദ്ധസജ്ജമായി ഹുര്‍മുസ് കടലിനോട് ചേര്‍ന്ന് നങ്കൂരമിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ ഗള്‍ഫ് കടലില്‍ സ്ഥിര സാന്നിധ്യമായ യു.എസ്.എസ് നിമിറ്റ്സ് അടിയന്തരമായി തിരിച്ചുവിളിച്ച് നേരത്തെ പെന്‍റഗണ്‍ ഉത്തരവിട്ടിരുന്നു.
ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ ബോംബ് വര്‍ഷിച്ച് വധിച്ചതിെന്റ ഒന്നാം വാര്‍ഷികത്തില്‍ പ്രതികാരമുണ്ടാകുമെന്ന് ഭയന്ന് മേഖലയില്‍ അമേരിക്ക നേരത്തെ സൈനിക സാന്നിധ്യം ശക്തമാക്കിയിരുന്നു.
കര, നാവിക, വ്യോമ സേനയും യുദ്ധവിമാനങ്ങളും മിസൈലുകളും കൂട്ടമായി അണിനിരത്തിയെങ്കിലും ഇറാന്‍ വാക്കുകളില്‍ പ്രതികാരം അവസാനിപ്പിച്ചത് മേഖലയെ താത്കാലികമായി സമാധാനത്തിലാക്കിയിരുന്നു. എന്നാല്‍, ഖാസിം സുലൈമാനി വധത്തിന് പ്രതികാരം ഉറപ്പാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസവും നയം വ്യക്തമാക്കിയതോടെയാണ് യു.എസ്.എസ് നിമിറ്റ്സിനെ പിന്‍വലിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ യു.എസ്.എസിന് പ്രേരകമായത്.
ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിന് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഇറാഖി സൈനിക പ്രമുഖന്‍ അബൂ മഹ്ദി അല്‍മുഹന്‍ദിസും സംഭവത്തില്‍ കൊല്ലപ്പെട്ടു.
വാര്‍ഷിക ദിനമായ ഞായറാഴ്ച ഇറാഖിലുടനീളം അമേരിക്കന്‍ സേന ഉടന്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങിയിരുന്നു. ഇറാന്‍, സിറിയ, ലബനാന്‍, യെമന്‍ എന്നിവിടങ്ങളിലും പ്രതിഷേധം കനത്തു.

