KSDLIVENEWS

Real news for everyone

ഗെയിൽ പദ്ധതി : സംയുക്ത സംരംഭം ഫലം കണ്ടതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

SHARE THIS ON

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ഗെയില്‍ വെല്ലുവിളികള്‍ക്കിടയിലും യാഥാര്‍ത്ഥ്യമാക്കാനായതിലെ സന്തോഷം മറച്ചുവയ്ക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംയുക്ത സംരംഭം വിജയം കണ്ടതില്‍ വലിയ സന്തോഷം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി മംഗളൂരു പൈപ്പ് ലൈന്‍ പദ്ധതി നരേന്ദ്ര മോദി നാടിന് സമ൪പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തില്‍ ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പൈപ്പിടല്‍ ദുഷ്കരമായിരുന്നു. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കാനായി. കേരളാ സര്‍ക്കാര്‍ വാക്കുപാലിച്ചു പദ്ധതിയുമായി സഹകരിച്ച ജനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളാ കര്‍ണാടക ഗവര്‍ണര്‍മാരും ഉദ്യോഗസ്ഥരുമാണ് ചടങ്ങില്‍ പങ്കെടുത്തത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവരം ഉയരുമെന്ന് മുഖ്യമന്ത്രി വിലയിരുത്തി. സംസ്ഥാന വികസനത്തിന് പദ്ധതി മുതല്‍ക്കൂട്ടാണ്. രണ്ട് പ്രളയങ്ങളും നിപ്പ മുതല്‍ കൊവിഡ് വരെയുള്ള വെല്ലുവിളികളും നേരിട്ടാണ് പദ്ധതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലു൦ പദ്ധതി പൂ൪ത്തിയാക്കിയ തൊഴിലാളികളെയും അഭിനന്ദനം അറിയിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏലൂരില്‍ നിന്ന് മംഗലാപുരം വരെ ഏഴ് ജില്ലകളിലൂടെ കടന്ന് പോകുന്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമായത്. 450 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ആണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. വ്യവസായശാലകള്‍ക്ക് പുറമെ എറണാകുളം മുതല്‍ വടക്കോട്ടുള്ള ഏഴ് ജില്ലകളികളില്‍ വാഹന – ഗാര്‍ഹിക വാതക വിതരണത്തിനുള്ള സാധ്യതക്ക് കൂടിയാണ് ഇതോടെ വഴിതുറക്കുന്നത്. വലിയ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പലവട്ടം മുടങ്ങിയ പദ്ധതിയാണ് സ്വപ്ന പദ്ധതിയെന്ന പേരില്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

വൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് തുടങ്ങുന്ന വിതരണ ശൃംഖല എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ പിന്നിട്ട് മംഗളൂരുവിലെത്തും. വ്യവസായങ്ങള്‍ക്കും,വാഹനങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും പ്രകൃതിവാതകം ഉറപ്പാക്കാം. കൊച്ചിയിലെ ഫാക്‌ട് ( FACT ), ബിപിസിഎല്‍ (BPCL), മംഗളൂരു കെമിക്കല്‍സ് ആന്‍റ് ഫെര്‍ട്ടിലൈസേഴ്സ് എന്നീ കമ്ബനികള്‍ക്ക്
ആദ്യഘട്ടത്തില്‍ പ്രകൃതിവാതകം വിതരണം ചെയ്യും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മുഴുവന്‍ ജില്ലകളിലും ടാപ് ഓഫ് സ്റ്റേഷന്‍ ഉള്‍പ്പടെ 28 കേന്ദ്രങ്ങളുണ്ട്. ഇവിടെ നിന്ന് കണക്ഷനെടുത്ത് വാഹനങ�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!