KSDLIVENEWS

Real news for everyone

നിയമ സഭാ തെരഞ്ഞെടുപ്പ് ; ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉടൻ : രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഈ മാസം 21ന് ; ടിക്കാറാം മീണ

SHARE THIS ON

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു . ഈ മാസം 21 ന് ആണ് യോഗം ചേരുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ പ്രത്യേക ശ്രദ്ധ ചെലുത്തും . ഇതിനകം തന്നെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട് . മാവോയ്സ്റ്റ് ഭീഷണി കണക്കിലെടുത്ത് വയനാട് , കോഴിക്കോട് , മലപ്പുറം ജില്ലകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും- ടിക്കാറാം മീണ പറഞ്ഞു.മൂന്നു വർഷമായി ഒരേ സ്ഥലത്തു ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും . ഐ ജി മാർവരെയുള്ള ഉദ്യോഗസ്ഥർക്ക് ഈ നിർദ്ദേശം ബാധകമായിരിക്കും . എന്നാൽ ഡി ജി പിക്കു ഇക്കാര്യത്തിൽ ഇളവുണ്ട്- ടിക്കാറാം മീണ പറഞ്ഞു . കോവിഡ് ബാധിതർക്ക് വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ടാകും . തപാൽ വോട്ടായിരിക്കും അനുവദിക്കുക . 80 വയസ് കഴിഞ്ഞവർക്കും തപാൽ വോട്ടിനുള്ള സൗകര്യം ഏർപ്പെടുത്തും . ടിക്കാറാം മീണ കൂട്ടിച്ചേർത്തു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!