തകർന്ന വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി , ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് നിഗമനം

ജക്കാര്‍ത്ത: തകര്‍ന്നു വീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. 62 പേരുമായി പുറപ്പെട്ട സിരിവിജയ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നിഗമനം.
വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും നാവികര്‍ കണ്ടെടുത്തിട്ടുണ്ട്.
കടലില്‍ 75 അടി താഴ്ചയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ് കലിമന്താനിലെ പോണ്ടിയാനക്കിലേക്ക് പോയ ബോയിങ് 737-500 വിമാനമാണ് കാണാതായത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.56 ഓടെ പുറപ്പെട്ട വിമാനത്തിന് 2.40 ഓടെ എയര്‍ലൈന്‍സുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. തകര്‍ന്നു വീണതിന്റെ കാരണം വ്യക്തമായിട്ടില്ല.

