KSDLIVENEWS

Real news for everyone

അച്ഛൻ അമ്മയെ വെടിവച്ചു കൊന്നു , ഒന്നു വീട്ടിലേക്കു വരുമോ ? ‘ , വെടിയൊച്ചയ്ക്ക പിന്നാലെ കാതിലെത്തിയ 6 വയസ്സുകാരൻ അഭിഷേകിന്റെ വിറയാർന്ന ശബ്ദം അയൽ വീട്ടിലെ മഹിതയുടെ മനസ്സിൽ മായാതെയുണ്ട്

SHARE THIS ON

‘ചേച്ചീ അമ്മ മിണ്ടുന്നില്ല; അച്ഛന്‍ അമ്മയെ വെടിവച്ചു കൊന്നു. ഒന്നു വീട്ടിലേക്കു വരുമോ?’. വെടിയൊച്ചയ്ക്കു പിന്നാലെ കാതിലെത്തിയ 6 വയസ്സുകാരന്‍ അഭിഷേകിന്റെ വിറയാര്‍ന്ന ശബ്ദം അയല്‍ വീട്ടിലെ മഹിതയുടെ മനസ്സില്‍ മായാതെയുണ്ട്. ഭര്‍ത്താവ് വിപിന്‍ പണിക്കു പോയിരുന്നതിനാല്‍ മഹിതയും 2 കൊച്ചുകുട്ടികളും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. കൊലപാതകം നടന്ന വീടിന്റെ തൊട്ടടുത്താണ് ഇവരുടെ വീട്. ഒരു നിമിഷം പകച്ചുപോയ മഹിത ഉടന്‍ അയല്‍വാസിയായ അംബികയെ കൂടി വിളിച്ചുവരുത്തി. രണ്ടു പേരും പോയപ്പോള്‍ കണ്ട കാഴ്ച നടക്കുന്നതായിരുന്നു.

വീട്ടിലെ ഹാളിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു ബേബി ശാലിനി. മിക്സിയില്‍ പാതി അരച്ച മുളകും തേങ്ങയും നിലത്ത് ചിതറിക്കിടക്കുന്നു.
ഒപ്പം പൊട്ടിയ ഒരു ഫോണും. ഇരുവരും പുറത്തിറങ്ങി നോക്കുമ്ബോള്‍ അല്‍പം മാറി റോഡരികിലെ വനത്തില്‍ തോക്കുമായി നില്‍ക്കുകയായിരുന്നു വിജയന്‍. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് അംബികയ്ക്കു നേരെ തോക്കുചൂണ്ടി. ആ സമയത്ത് ആരെയോ ഫോണില്‍ വിളിച്ച്‌ സംസാരിക്കുകയായിരുന്നു വിജയന്‍. അപ്പോഴേക്കും വെടി ശബ്ദം കേട്ട് കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തി. പുരുഷന്മാരെല്ലാം പണിക്ക് പോയിരുന്നതിനാല്‍ സ്ത്രീകള്‍ മാത്രമാണ് വീടുകളില്‍ ഉണ്ടായിരുന്നത്. സംഭവം മനസിലായതോടെ വിജയനെ പേടിച്ചു ആരും വീട്ടിലേക്ക് കയറിയില്ല.

അരമണിക്കൂറിനുള്ളില്‍ ആദൂര്‍ സിഐ വി.കെ.വിശ്വംഭരന്‍, എസ്‌ഐ ഇടയില്യം രത്നാകരന്‍ എന്നിവര്‍ സ്ഥലത്തെത്തി. ബേബിയെ എടുത്ത് ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് വിജയനെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടുത്തിരുന്ന മുണ്ട് കീറി അതിന്റെ പകുതിയില്‍ കുരുക്കിട്ടാണ് തൂങ്ങിയത്. ‌10 വര്‍ഷം മുന്‍പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. കാനത്തൂര്‍ കോളിയടുക്കത്ത് താമസിച്ചിരുന്ന ഇവര്‍ രണ്ടു വര്‍ഷം മുന്‍പാണ് വടക്കേക്കരയിലേക്ക് താമസം മാറ്റിയത്. ഇടയ്ക്കിടെ വഴക്ക് ഉണ്ടാകാറുണ്ടെങ്കിലുഇങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!