KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ല ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നീക്കം വിവാദത്തിലേക്ക്

SHARE THIS ON

കാസർഗോഡ് ‌ ജസ്റ്റിസ് ലോധ കമീഷന്‍ റിപ്പോര്‍ട്ടിലെയും അതുസംബന്ധിച്ച സുപ്രീംകോടതി വിധികളിലെയും നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ കാസര്‍കോട് ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം വിവാദത്തിലേക്ക്.

ലോ​ധ ക​മീ​ഷ​ന്‍ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ബൈ​ലോ ര​ജി​സ്​​റ്റ​ര്‍ ചെ​​യ്​​തെ​ങ്കി​ലും നി​ല​വി​ല്‍ ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​ന് ബൈ​ലോ നി​ല​വി​ല്‍ വ​ന്നി​ട്ടി​ല്ല.

ലോ​ധ ക​മീ​ഷ​ന്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​റു​വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ഭാ​ര​വാ​ഹി​യാ​യ​വ​ര്‍​ക്ക് മൂ​ന്നു​വ​ര്‍​ഷം അ​ധി​കാ​ര​ത്തി​ല്‍​നി​ന്ന് മാ​റി പു​റ​ത്തു​നി​ന്നാ​ല്‍ മാ​ത്ര​മേ ഒ​രു​ത​വ​ണ കൂ​ടി മ​ത്സ​രി​ക്കാ​നാ​വൂ.
ഒ​മ്ബ​തു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യ ഭാ​ര​വാ​ഹി​ക​ള്‍ പി​ന്നീ​ട് മ​ത്സ​രി​ക്ക​രു​ത്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ സ്ഥാ​ന​ത്തു​നി​ന്നും വി​ര​മി​ച്ച​വ​രാ​വ​ണം റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍. ഒ​രു ക്ല​ബി​ന് ഒ​രു വോ​ട്ടി​നു മാ​ത്ര​മേ അ​ര്‍​ഹ​ത​യു​ള്ളൂ. തെ​ര​ഞ്ഞെ​ടു​പ്പി​ന് 21 ദി​വ​സ​ത്തെ നോ​ട്ടീ​സ് വേ​ണം.

എ​ന്നാ​ല്‍, ജ​നു​വ​രി 17ന് ​കാ​സ​ര്‍​കോ​ട്​ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച്‌ ജ​നു​വ​രി ഒ​ന്നി​നാ​ണ്​ ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള ക്ല​ബ് പ്ര​തി​നി​ധി​ക​ള്‍​ക്ക് ക​ത്ത​യ​ച്ച​തെ​ന്നാ​ണ്​ ആ​രോ​പ​ണം. അ​തി​ല്‍ ത​ന്നെ കെ.​സി.​എ സെ​ക്ര​ട്ട​റി ഒ​പ്പി​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഷെ​ഡ്യൂ​ളും വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ കോ​പ്പി​യും അ​ട​ക്കം ചെ​യ്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഷെ​ഡ്യൂ​ളി​ല്‍ അ​രാ​ണ് റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​റെ​ന്നോ, ഏ​തൊ​ക്കെ പോ​സ്​​റ്റി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പെ​ന്നോ പ്ര​തി​പാ​ദി​ച്ചി​ട്ടി​ല്ല. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ അ​ഞ്ചു ക്ല​ബു​ക​ള്‍​ക്ക് ര​ണ്ടും മൂ​ന്നും വോ​ട്ടു​ക​ള്‍ ഉ​ള്ള​താ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും 15 വ​ര്‍​ഷ​ത്തി​ല​ധി​കം തു​ട​ര്‍​ച്ച​യാ​യി ഭാ​ര​വാ​ഹി​ക​ളാ​യ​വ​രാ​ണ്.

അ​വ​ര്‍​ക്ക് വീ​ണ്ടും സ്ഥാ​ന​ത്തെ​ത്താ​നാ​യി ധി​റു​തി​പി​ടി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ. ജ​നു​വ​രി ആ​റാ​യി​രു​ന്നു നോ​മി​നേ​ഷ​ന്‍ ന​ല്‍​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. അ​പ്പോ​ഴേ​ക്കും പ​ല അം​ഗ​ങ്ങ​ള്‍​ക്കും അ​റി​യി​പ്പു​പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. അ​റി​യി​പ്പ് കി​ട്ടി നോ​മി​നേ​ഷ​ന്‍ സ​മ​ര

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!