KSDLIVENEWS

Real news for everyone

ശശി തരൂരിനെതിരെ യു.പി പൊലീസ്​ രാജ്യദ്രോഹക്കുറ്റം ചുമത്തി

SHARE THIS ON

ന്യൂഡൽഹി: കോൺഗ്രസ്​ ​േനതാവും പാർലമെന്‍റംഗവുമായ ശശി തരൂർ, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, വിനോദ് കെ. ജോസ് (കാരവൻ), മൃണാൾ പാണ്ഡെ തുടങ്ങിയവർക്കെതിരെ യു.പി പൊലീസ്​ രാജ്യദ്രോഹക്കുറ്റം ചുമത്തി.

ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ച സംഭവത്തിൽ പോസ്റ്റ്​ ചെയ്​ത ട്വീറ്റുകളുടെയും വാർത്തകളുടെയും പേരിലാണ്​ നോയിഡ സെക്ടർ -20 പോലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്​തത്​. അർപിത് മിശ്ര എന്നയാളാണ്​ പരാതിക്കാരൻ. 11 വകുപ്പുകളാണ് ​തരൂർ അടക്കമുള്ളവർക്കെതിരെ ചുമത്തിയത്​.

നാഷനൽ ഹെറാൾഡ്​ ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് സഫർ ആഗ, കാരവൻ എഡിറ്റർ അനന്ത് നാഥ് എന്നിവരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!