മാനദണ്ഡങ്ങള്‍ കടുപ്പിച്ച് കോണ്‍ഗ്രസും; രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്ക് ഇത്തവണ സീറ്റില്ല

തിരുവനന്തപുരം:സ്ഥാനാർഥി നിർണയത്തിനുള്ള മാനദണ്ഡങ്ങൾ കടുപ്പിച്ച് കോൺഗ്രസും. രണ്ടുതവണ മത്സരിച്ച് തോറ്റവർക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റവർക്കും ഇത്തവണ സീറ്റില്ല. പകുതി സീറ്റുകൾ വനിതകൾക്കും പുതുമുഖങ്ങൾക്കും നൽകുമെന്നും തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിനുശേഷം മുതിർന്ന നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു.
യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകണമെന്നാണ് എഐസിസി നിർദ്ദേശമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 50 ശതമാനത്തിലധികം സീറ്റുകൾ യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കും നൽകണമെന്ന തീരുമാനം ഇന്നത്തെ യോഗത്തിൽ എടുത്തിട്ടുണ്ട്. രണ്ട് തവണയിലധികം മത്സരിച്ച് തുടർച്ചയായി തോറ്റവർക്ക് സീറ്റ് നൽകേണ്ടതില്ല എന്ന നിർദ്ദേശം അംഗീകരിച്ചു. തൊട്ടുമുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെയും പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ശൂരനാട് രാജശേഖരൻ, എം.ലിജു എന്നിവരടക്കമുള്ള നിരവധി നേതാക്കൾ കോൺഗ്രസിന്റെ തീരുമാനംമൂലം സ്ഥാനാർഥിപ്പട്ടികയിൽനിന്ന് പുറത്താകും. ഇത് എന്ത് പ്രത്യാഘാതമാകും ഉണ്ടാക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. സ്ഥാനാർഥി നിർണയ ചർച്ചകൾ ഇപ്പോഴും എവിടെയും എത്തിയിട്ടില്ലെന്ന സൂചനകൾ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ഉമ്മൻചാണ്ടി നൽകി. ചർച്ചകൾ അവസാന ഘട്ടത്തിലാണ്, സമയബന്ധിതമായി പൂർത്തിയാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥാനാർഥിപ്പട്ടിക എന്ന് പ്രഖ്യാപിക്കുമെന്ന് കൃത്യമായി പറയാൻ ഇനിയും കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
ശനിയാഴ്ച ചേരുന്ന സ്ക്രീനിങ് കമ്മിറ്റി പട്ടികയ്ക്ക് അന്തിമ രൂപമുണ്ടാക്കുകയും ആ പട്ടികയുമായി നേതാക്കൾ ഡൽഹിക്ക് പോകുകയും ചെയ്യും. ഡൽഹിയിൽ വീണ്ടും സ്ക്രീനിങ് കമ്മിറ്റിയും കേന്ദ്ര തി

