KSDLIVENEWS

Real news for everyone

കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ മൽസരിച്ചേക്കും

SHARE THIS ON

ന്യൂഡൽഹി: കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ മത്സരിച്ചേക്കും. മുല്ലപ്പള്ളി മത്സരിച്ചാൽ കെ. സുധാകരൻ കെ.പി.സി.സി. അധ്യക്ഷനാകും. കോൺഗ്രസിലെ മുഴുവൻ സിറ്റിങ് എം.എൽ.എമാർക്കും സീറ്റ് നൽകും. കെ.സി. ജോസഫ് യുവാക്കൾക്ക് വഴിമാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകി.

കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവുകയാണ്. വൈകിട്ട് ആറുമണിക്ക് സ്ക്രീനിങ് കമ്മിറ്റി യോഗം ചേരും. കോൺഗ്രസിന്റെ വാർ റൂമിലാണ് യോഗം ചേരുന്നത്. ഇതിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട സൂചനകൾ പുറത്തെത്തിയിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുകയാണെങ്കിൽ അത് കണ്ണൂരിൽ ആയിരിക്കും.

പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാതെ മത്സരിക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് നേതാക്കളുമായി മുല്ലപ്പള്ളി കഴിഞ്ഞദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയേക്കും. നാളെയാണ് കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ചേരുന്നത്. ആ യോഗത്തിൽ ഈ വിഷയവും ചർച്ചയാകും. മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കിൽ പുതിയ കെ.പി.സി.സി. അധ്യക്ഷനെ കണ്ടെത്തേണ്ടി വരും. കെ. സുധാകരൻ തന്നെ അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങളിൽ ഔദ്യോഗിക തീരുമാനം ചൊവ്വാഴ്ചയുണ്ടാകും.

അതേസമയം കോൺഗ്രസിന്റെ 21 സിറ്റിങ് എം.എൽ.എമാരുടെ മത്സരകാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. ഇതിൽ 20 പേരും മത്സരിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കെ.സി. ജോസഫ് മത്സരിക്കുന്ന കാര്യത്തിൽ മാത്രമാണ് നിലവിൽ അവ്യക്തതയുള്ളത്. യുവാക്കൾക്കു വേണ്ടി കെ.സി. ജോസഫ് വഴിമാറി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ശക്�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!