ഇരട്ടവോട്ട്: യുഡിഎഫിന്റെ ആരോപണം ഇരട്ടത്താപ്പെന്ന് കെ. സുരേന്ദ്രൻ

കാസർകോട് ∙ സിപിഎം–ലീഗ് അന്തർധാര ശക്തമെന്ന ആരോപണമുന്നയിച്ച് കെ.സുരേന്ദ്രൻ. ഉദുമയിലും മഞ്ചേശ്വരത്തും സിപിഎമ്മും മുസ്ലിം ലീഗും തമ്മിൽ ധാരണയുണ്ടാക്കിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപണമുന്നയിച്ചത്. ഉദുമയിൽ മുൻ മഞ്ചേശ്വരം എംഎൽഎ കുഞ്ഞമ്പുവിന് വോട്ടു നൽകാമെന്നും പകരം മഞ്ചേശ്വരത്ത് സിപിഎം ലീഗിനു വോട്ടു ചെയ്യുമെന്നുമാണ് ധാരണ. മഞ്ചേശ്വരത്തെ സ്ഥാനാർഥി നിർണയം മുതൽ ഇതു വ്യക്തമാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.
കോൺഗ്രസിന്റെ ഇരട്ടവോട്ട് ആരോപണത്തിൽ ഇരട്ടത്താപ്പുണ്ട്.
ലീഗിനെ സഹായിക്കാൻ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ഇരട്ടവോട്ട് പട്ടിക നൽകിയില്ലെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. ഈ രണ്ട് മണ്ഡലങ്ങളിലെ മൂവായിരത്തോളം ഇരട്ടവോട്ടുകളുടെ തെളിവ് ബിജെപി കണ്ടെത്തിയെന്നും അദ്ദേഹം ആരോപിച്ചു. പോസ്റ്റൽ വോട്ടിലെ കൃത്രിമം തുടരുകയാണ്. തദ്ദേശത്തിലെ പോലെ തന്നെ സിപിഎമ്മിനെ സഹായിക്കാനാണ് ബിഎൽ ഒമാരുടെ ശ്രമം. സിപിഎം കേഡർമാരെപ്പോലെയാണു ബിഎൽഒമാരുടെ ഇടപെടലെന്ന് കെ.സുരേന്ദ്രൻ വിമർശിച്ചു. ഇവർ മറ്റു ബൂത്ത് ലവൽ എജൻറുമാരെ വിവരങ്ങൾ അറിയിക്കുന്നില്ല. ഇലക്ഷൻ കമ്മിഷൻ നിർദേശങ്ങളുടെ ലംഘനമാണു നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷൻ നോക്കുകുത്തിയായി പെരുമാ

