KSDLIVENEWS

Real news for everyone

പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളും സജ്ജം; ട്വന്‍റി20 പുറപ്പാട് ഇനി നിയമസഭയിലേക്ക്

SHARE THIS ON

കിഴക്കമ്പലം ∙ നാലു പഞ്ചായത്തുകളില്‍ ഭരണം പിടിച്ച ട്വന്‍റി20 മാജിക് ഇനി നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കും. സമഗ്രവികസനം എന്ന മുദ്രാവാക്യമുയർത്തി പ്രചാരണത്തിലും സ്ഥാനാർഥി നിര്‍ണയത്തിലും രാഷ്ട്രീയ പാര്‍ട്ടികളെ പിന്നിലാക്കിയ ട്വന്‍റി20 ഇടതു വലത് മുന്നണികള്‍ക്കു തലവേദനയാകുമെന്നുറപ്പ്. യുഡിഎഫ് കുത്തക എന്നറിയപ്പെടുന്ന എറണാകുളം ജില്ലയിലെ ട്വന്‍റി20യുടെ കടന്നു കയറ്റം എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം, മുവാറ്റുപുഴ, വൈപ്പിന്‍, തൃക്കാക്കര, എറണാകുളം, കൊച്ചി എന്നീ എട്ട് മണ്ഡലങ്ങളിലാണ് ട്വന്‍റി20 പോരാട്ടം. വ്യവസായത്തിനൊപ്പം നാട് വളരണം എന്ന ആശയം മുന്‍നിര്‍ത്തി 2012ല്‍ രൂപീകരിച്ച ട്വന്‍റി20 എന്ന 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുകയായിരുന്നു. മത്സരിച്ച 19 ല്‍ 17 സീറ്റും വിജയിച്ചു ട്വന്‍റി20 ഭരണം പിടിച്ചു. തുടര്‍ന്ന് കിഴക്കമ്പലത്തില്‍ ട്വന്‍റി20 കാഴ്ചവച്ച ഭരണമികവും കൈവരിച്ച വികസന നേട്ടവും രാജ്യാന്തര തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. 39 ലക്ഷം കടബാധ്യത ഉണ്ടായിരുന്ന പഞ്ചായത്തില്‍ 13 കോടി 57 ലക്ഷം രൂപ സ്ഥിരനിക്ഷേപം ബാങ്കില്‍ നിക്ഷേപിച്ചാണ് കാലാവധി പൂര്‍ത്തിയാക്കിയത്.



2020ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സമീപപഞ്ചായത്തുകളായ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളില്‍ എല്ലാ സീറ്റിലും വെങ്ങോല പഞ്ചായത്തില്‍ ഭാഗികമായും മത്സരിച്ച ട്വന്‍റി20 65 സീറ്റുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമായി 11 സീറ്റില്‍ മത്സരിച്ചതില്‍ 9 സീറ്റും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വിജയക്കൊടി നാട്ടി. ട്വന്‍റി20യുടെ വളര്‍ച്ച നിലനില്‍പ്പിനെ ബാധിക്കും എന്ന് മനസ്സ�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!