KSDLIVENEWS

Real news for everyone

സൗദി അറേബ്യയില്‍ കൊവിഡ് സംബന്ധിച്ച്‌ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ

SHARE THIS ON

റിയാദ്: സൗദിയില്‍ കൊവിഡ് സംബന്ധിച്ച്‌ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ. പത്ത് ലക്ഷം റിയാല്‍ വരെ പിഴയോ, അഞ്ച് വര്‍ഷം തടവോ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൊവിഡിനെക്കുറിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങള്‍ പരത്തുക, അവ ഷെയര്‍ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു പ്രേരിപ്പിക്കുക തുടങ്ങിയവ ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ മുതല്‍ പത്ത് ലക്ഷം റിയല്‍ വരെ പിഴയോ, ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ അവ രണ്ടും ഒരുമിച്ചോ ശിക്ഷയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!