KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയില്‍ 67,013 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 568 മരണം

SHARE THIS ON

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് കേസുകളിൽ വൻവർധന തുടരുന്നു. തുടർച്ചയായ രണ്ടാംദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണം 67,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,013 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40,94,840 ആയി. 62,298 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്ത് ഇതുവരെ 33,30,747 പേർ കോവിഡിൽനിന്ന് മുക്തരായി. 6,99,858 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. കോവിഡ് ബാധയെ തുടർന്ന് 568 പേർക്കു കൂടി ജീവൻ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,410 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 8,090 പേർ കൂടി രോഗമുക്തി നേടിയപ്പോൾ 75 പേർക്കു കൂടി കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 83,953 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 5,11,143 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 12,576 പേർക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായിട്ടുള്ളത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 1.53 ശതമാനമാണ് ഇവിടുത്തെ കോവിഡ് മരണ നിരക്ക്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.45 ശതമാനമാണ്. സംസ്ഥാനത്ത് 39,71,917 പേർ ഹോം ക്വാറന്റീനിലും 29,014 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറിന്റീനിലും കഴിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!