KSDLIVENEWS

Real news for everyone

കുതിച്ചുയര്‍ന്ന് കോവിഡ്; പ്രതിദിന കണക്ക് ഏറ്റവും ഉയർന്ന് 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കു വൈറസ് ബാധ; 2263 മരണം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി.

ഇന്ത്യയില്‍ ഇതുവരെ 1,62,63,695 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,36,48,159 പേര്‍ രോഗമുക്തരായി. ഇതുവരെ കോവിഡ് മൂലം മരിച്ചത് 1,86,920 പേര്‍. നിലവില്‍ 34,28,616 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്.

ഇന്നലെ വരെ 13,54,78,420 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!