KSDLIVENEWS

Real news for everyone

റംസാൻ റിലീഫ് വിതരണവും -യുവ പണ്ഡിതൻമാരെ ആദരിക്കലും നാളെ

SHARE THIS ON

ആലംപാടി :- ജീവകാരുണ്യ മേഖലയിലും നാടിന്റെ സാമൂഹിക ,സാംസ്കാരിക ,വിദ്യാഭ്യാസ ,വികസന മേഖലകളിൽ വളരെ നല്ല പ്രവർത്തനം കാഴ്ചവെച്ചു കൊണ്ട് മുന്നോട്ടു പോവുകയാണ് കെ എം സി സി ജിസിസി ആലംപാടി കമ്മിറ്റി.കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റിയുടെ റമദാൻ റിലീഫ് ഉദ്ഘാടനവും യുവ – പണ്ഡിതൻമാരെ ആദരിക്കൽ ചടങ്ങും ഏപ്രിൽ 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മീലാദ് ഭവൻ ഹാളിൽ വച്ച് നടക്കുകയാണ്. മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.എം മുനീർ സാഹിബ് റിലീഫ് ഉദ്ഘാടനം ചെയ്യും യുവ പണ്ഡിതൻമാരെ അബ്ദുസ്സലാം ദാരിമി ആലംപാടി ആദരിക്കും. ചടങ്ങിൽ വെച്ച് ഈ കോവിഡ് മഹാമാരികാലത്ത് നിസ്തുലമായ സേവനത്തിലൂടെ നാടിന് അഭിമാനമായി മാറിയ കാസറഗോഡ് മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അബൂബക്കർ കരുമാനത്തെ ആദരിക്കും.കോവിഡ്-19 രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് പരിപാടി നടത്തുന്നത്. മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!