KSDLIVENEWS

Real news for everyone

സേഫ്റ്റി കണ്ണടകൾ നൽകി ഓക്സിജന്റെ മാതൃകാ പ്രവർത്തനം

SHARE THIS ON

ബദിയടുക്ക : ചെർക്കള – കല്ലടുക്ക ദേശീയ പാതയിൽ റോഡ് പണി പുരോഗമിക്കുന്ന ചർളടുക്ക മുതൽ കെട്ടുംകല്ല് വരെയുള്ള പ്രദേശം പൊടിപടലങ്ങളാൽ ഇരുചക്ര വാഹനയാത്ര ഏറെ ദുസ്സഹമായ സാഹചര്യത്തിൽ ഓക്സിജൻ ബദിയടുക്ക യുവ കൂട്ടായ്മയും മെഡോക് പൊളിക്ലിനിക്കും ചേർന്ന് നടത്തിയ സൗജന്യ കണ്ണട വിതരണം ശ്രദ്ധേയമായി. വൈകുന്നേരം 4 മണിക്ക് നെല്ലിക്കട്ടയിൽ സാമൂഹ്യ പ്രവർത്തകൻ ഫൈസൽ നെല്ലിക്കട്ട ഉദ്ഘാടനം ചെയ്തു. നൂരിലേറെ ഇരുചക്ര വാഹന യാത്രികർക്ക് സുരക്ഷിത കണ്ണടകൾ അനുഗ്രഹമായി.
പരിപാടിയിൽ ഷഹാഹാദുദ്ധീൻ മാസ്റ്റർ, ചന്ദ്രൻ പൊയ്യക്കണ്ടം, സാബിത് ബദിയടുക്ക, സകീർ ബദിയടുക്ക, മാത്യു ബദിയടുക്ക, ജോബിൻ, ജിബിൻ, നിയാസ് ബ്ലാങ്കോട്, ജെയിംസ്, ആഷിക് ബ്ലാങ്കോട്, സാദിക് ബദിയടുക്ക, സഹ്‌ലബത്ത് തുടങ്ങിയവർ വളണ്ടിയറായിരുന്നു.

Follow us on

https://profile.dailyhunt.in/ksdlive3670529280919?s=a&ss=pd&uu=0x58c00610a502ceac

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!