KSDLIVENEWS

Real news for everyone

നിലാവ്’ പദ്ധതി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് 500 എൽ ഇ ഡി തെരുവ് വിളക്കുകൾസ്ഥാപിക്കും.

SHARE THIS ON

തെരുവ് വിളക്കുകൾ സ്ഥാപിച്ചും അറ്റകുറ്റപ്പണി നടത്തിയും വൈദ്യുതി നിരക്കിലടക്കം വൻതോതിൽ പണം ചോരുന്ന പരിപാടിക്ക് അറുതി വരുത്താൻ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന ‘നിലാവ്’ പദ്ധതിക്ക് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ തുടക്കം കുറിച്ചതായി പ്രസിഡണ്ട് അഡ്വ. സെമീറ ഫൈസൽ, വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ എന്നിവർ അറിയിച്ചു.

500 തെരുവ് വിളക്കുകൾ മാറ്റിസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. 90 ശതമാനം വരെ കുറഞ്ഞ വൈദ്യുതി മതിയെന്നാണ് കണക്ക്. കൂടുതൽ കാലത്തെ ഗാരൻറി, അറ്റകുറ്റപ്പണി, എൽ.ഇ.ഡിയുടെ ദീർഘായുസ്സ് തുടങ്ങിയവ വഴി പണം ലാഭിക്കുന്ന പദ്ധതിക്ക് കെ.എസ്.ഇ.ബി മേൽനോട്ടം വഹിക്കും. വെബ് അധിഷ്ഠിത മോണിറ്ററിങ്ങിനും ബൾബുകൾ വിദൂരത്തിരുന്ന് പ്രവർത്തിപ്പിക്കാനും കഴിയും. കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള എനർജി എഫിഷ്യൻസി സർവിസ് ലിമിറ്റഡിനെയാണ് (ഇ.ഇ.എസ്.എൽ) കൺസൽട്ടൻറായി കെ.എസ്.ഇ.ബി തിരഞ്ഞെടുത്തത്.. ഏഴ് വർഷത്തെ വാറണ്ടിയുണ്ടാവും. തകരാർ വന്നാൽ സൗജന്യമായി മാറ്റി സ്ഥാപിക്കും. അറ്റകുറ്റപ്പണി, മാറ്റിസ്ഥാപിക്കൽ എന്നിവക്ക് പഞ്ചായത്ത് കെ.എസ്.ഇ.ബിയുമായി കരാർ വെക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!