സിദ്ദീഖ് കാപ്പന്‍ സംരക്ഷണം അര്‍ഹിക്കുന്നു, കുടുംബത്തിന് പൂര്‍ണ പിന്തുണ -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: യു.പി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കപ്പന്‍റെ കുടുംബത്തിന് പൂര്‍ണ പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധി. പൂര്‍ണ സംരക്ഷണവും വൈദ്യസഹായവും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ദൂതനെ വധിച്ച് ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ ഭീരുത്വം തെളിയിക്കുകയാണ്.
കുറ്റകൃത്യങ്ങളാണ് അവസാനിപ്പിക്കേണ്ടത്. അല്ലാതെ റിപ്പോര്‍ട്ടമാരെയല്ല -രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. സിദ്ദീഖ് കാപ്പനെ പിന്തുണച്ചുകൊണ്ടുള്ള എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ പ്രസ്താവനയും രാഹുല്‍ പങ്കുവെച്ചു.
കിരാത നിയമമായ യു.എ.പി.എ ചുമത്തപ്പെട്ട് യു.പിയില്‍ കസ്റ്റഡിയില്‍ കഴിയുന്ന സിദ്ദീഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ രംഗത്തുവന്നിരുന്നു. സിദ്ദീഖ് കാപ്പന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും യു.പി മഥുരയിലെ ആശുപത്രി കട്ടിലില്‍ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നും ഭാര്യ റൈഹാനത്ത് അറിയിച്ചിരുന്നു. ഞായറാഴ്ച സമൂഹ മാധ്യമങ്ങളിലടക്കം സിദ്ദീഖ് കാപ്പന്‍റെ വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

