തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂട്ടി

ദില്ലി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ വിലയില്‍ 25 പൈസയുടെയും ഡീസല്‍ വിലയില്‍ 32 പൈസയുടെയും വര്‍ധനയാണ് ഇന്ന് ഉണ്ടായത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 91 രൂപ 15 പൈസയും, ഡീസല്‍ വില 85 രൂപ 87 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ 92 രൂപ 97 പൈസയും ഡീസല്‍ 87 രൂപ 57 പൈസയുമാണ് ഇന്നത്തെ വില.

