KSDLIVENEWS

Real news for everyone

കണ്ണൂര്‍ ചാലയില്‍ പാചകവാതക ലോറി മറിഞ്ഞു; വാതകം ചോരുന്നു

SHARE THIS ON

കണ്ണൂർ: കണ്ണൂർ ചാലയിൽ പാചകവാതകവുമായി എത്തിയ ടാങ്കർ ലോറി മറിഞ്ഞു. വാതകം ചോർന്നു. നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്.

നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. അപകടത്തിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.

അപകടസ്ഥലത്തേക്ക് ആളുകൾ പോകാതിരിക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്. വാതകച്ചോർച്ച എത്രത്തോളം രൂക്ഷമാണെന്ന് ഫയർഫോഴ്സ് സംഘത്തിന്റെ പരിശോധനയിലെ വ്യക്തമാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!