രാജ്യത്ത് രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും നാല് ലക്ഷം കടന്നു; മരണസംഖ്യ നാലായിരത്തിനടുത്ത്

രാജ്യത്ത് രോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും നാല് ലക്ഷം കടന്നു; മരണസംഖ്യ നാലായിരത്തിനടുത്ത് ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിെൻറ അതിതീവ്രവ്യാപനം രൂക്ഷമായി തുടരുന്നു. രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും നാല് ലക്ഷം കടന്നു. മരണസംഖ്യ അതിവേഗം നാലിയരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,14,188 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,31,507 പേർ രോഗമുക്തി നേടി. ഇതുവരെ 2,14,91,598 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,76,12,351 പേർ രോഗമുക്തി നേടി. 3,915 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,34,083 ആയി ഉയർന്നു. 36,45,164 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 16,49,73,058 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. അതേസമയം, വാക്സിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്താനാണ് കേന്ദ്രസർക്കാർ നീക്കം. റഷ്യയുടെ സ്പുട്നിക് വാക്സിെൻറ വിതരണം അടുത്തയാഴ്ചയോടെ രാജ്യത്ത് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

