KSDLIVENEWS

Real news for everyone

കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റ് – ടെണ്ടര്‍ നടപടി ആരംഭിച്ചു

SHARE THIS ON

പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന കാസര്‍കോട് ഓക്‌സിജന്‍ പ്ലാന്റിന്റെ ടെണ്ടര്‍ നടപടി തുടങ്ങി. ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആണ് പദ്ധതി. ഈ ടെണ്ടര്‍ വഴിയാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. മെയ് 27 ആണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. പ്ലാന്റിന്റെ സിവില്‍ പ്രവൃത്തികള്‍ നിര്‍മ്മിതികേന്ദ്രം നടപ്പിലാക്കും. ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍’. പ്ലാന്റ് എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് തീരുമാനം.അവലോകന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ല കളക്ടര്‍ ഡോ: ഡി.സജിത് ബാബു, കെ.ഡി.പി.സ്‌പെഷഷല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, സി.പി.സി.ആര്‍.ഐ സീനിയര്‍ സയിന്റിസ്റ്റ് ഡോ.സി തമ്പാന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!