KSDLIVENEWS

Real news for everyone

ശ്രീലങ്കന്‍ തീരത്ത് മാലിന്യക്കൂമ്പാരം, കടലില്‍ ഇന്ധനപ്രവാഹം; തീപിടിച്ചകപ്പല്‍ പരിസ്ഥിതിദുരന്തമാകുമോ?

SHARE THIS ON

തലസ്ഥാനമായ കൊളംബോയുടെ തീരത്ത് തീപിടിച്ച ചരക്ക് കപ്പൽ സമുദ്ര മേഖലയിലുണ്ടാക്കുന്ന പാരിസ്ഥിതിക മലിനീകരണത്തിന്റെ ഭീതിയിലാണ് ശ്രീലങ്ക. ഇന്ത്യൻ മഹാസമുദ്രത്തെത്തന്നെ വിഷമയമാക്കുന്ന മാലിന്യങ്ങളാണ് കപ്പലിൽനിന്ന് കടലിലേയ്ക്കൊഴുകുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തീപിടിച്ച് 12 ദിവസം പിന്നിടുമ്പോൾ കപ്പൽ മുങ്ങാൻ തുടങ്ങി. ആഴക്കടലിലേക്ക് കപ്പൽ തള്ളിനീക്കാൻ ശ്രമിച്ചെങ്കിലും അത് വിജയം കണ്ടില്ല

കപ്പലിൽനിന്ന് കടലിലേയ്ക്കൊഴുകിയ 350 മെട്രിക് ടൺ വരുന്ന ഇന്ധനം ശ്രീലങ്കയുടെ 30 കിലോമീറ്റർ ദൂരംവരുന്ന തീരമേഖലയെ വളരെയേറെ വിഷമയമാക്കിയിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കപ്പലിലെ തീ ഇപ്പോഴും പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല. അതിനിടയിൽ ഇന്ധന ചോർച്ച കൂടുതൽ രൂക്ഷമാകുന്നതായും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.

കൊളംബോ തുറമുഖത്തിന് ഒമ്പത് നോട്ടിക്കൽമൈൽ അകലെ നങ്കൂരമിട്ട ‘എം.വി എക്സ്പ്രസ് പേൾ’എന്ന സിംഗപുർ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനാണ് മേയ് 21-നു തീപിടിച്ചത്. ഗുജറാത്തിൽനിന്ന് പുറപ്പെട്ട 186 മീറ്റർ നീളമുള്ള കപ്പൽ കൊളംബോ തുറമുഖത്ത് അടുക്കുന്നതിനായി നങ്കൂരമിട്ട് കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. 1,486 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ 25 മെട്രിക് ടൺ നൈട്രിക് ആസിഡും മറ്റു രാസവസ്തുക്കളും അടക്കം 81 എണ്ണത്തിൽ അപകടകാരികളായ വസ്തുക്കളാണ് ഉണ്ടായിരുന്നത്.

മേഖലയിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തം?

കപ്പലിൽനിന്ന് ഉയർന്ന കനത്ത പുകയും സമുദ്രത്തിൽ കലർന്ന ടൺ കണക്കിന് ഇന്ധനവും മൈക്രോ പ്ലാസ്റ്റിക്കുമെല്ലാം ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടാക്കാനിടയുള്ള മലിനീകരണവും അത് സമുദ്ര ആവാസ വ്യവസ്ഥയ്ക്കുണ്ടാക്കുന്ന വിനാശവും അതിമാരകമായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ശ്രീ�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!