KSDLIVENEWS

Real news for everyone

എല്ലാവര്‍ക്കും സൗജന്യവാക്‌സിന്‍; 1500 കോടി രൂപ പ്രഖ്യാപിച്ച്‌ ധനമന്ത്രി

SHARE THIS ON

തിരുവനന്തപുരം: സൗജന്യവാക്‌സിന്‍ എല്ലാവര്‍ക്കും എത്രയും വേഗം ലഭ്യമാക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 18വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 500 കോടി ബജറ്റില്‍ വകയിരുത്തി. വാക്‌സിന്‍ വിതരണത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തും. കോവിഡ് ബാധിച്ച മേഖലകള്‍ക്കായി 20,000 കോടി രൂപയുടെ രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കേണ്ടതുണ്ട്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2,800 കോടി രൂപ വകയിരുത്തി. എല്ലാ സിഎച്ച്‌സി താലൂക്ക് ജില്ലാ ആശുപത്രികളിലും പകര്‍ച്ചവ്യാധികളുടെ ചികില്‍സയ്ക്ക് 10 ഐസലേഷന്‍ കിടക്ക സ്ഥാപിക്കും. ഒരു കേന്ദ്രത്തിനു 3 കോടി ചെലവുവരും. ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി ബജറ്റില്‍ വകയിരുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!