KSDLIVENEWS

Real news for everyone

അനുസരിക്കുക അല്ലെങ്കില്‍ പ്രത്യാഘാതം നേരിടുക; ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

SHARE THIS ON

ന്യൂഡൽഹി: കേന്ദ്രവും ട്വിറ്ററും തമ്മിലുളള പോര് മുറുകുന്നു. സാമൂഹിക മാധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി . ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാവുകയെന്നാണ് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ‘നിയമങ്ങൾ പാലിക്കാനുള്ള അവസാന അവസരം നൽകുന്നു. വീഴ്ച വരുത്തിയാൽ ഐടി ആക്ട് 2000ത്തിലെ 79-ാം അനുച്ഛേദപ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളിൽ നിന്നുളള ഒഴിവാക്കൽ പിൻവലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരമുളള അനന്തരനടപടികൾ നേരിടേണ്ടി വരും.’ മുന്നറിയിപ്പിൽ കേന്ദ്രം വ്യക്തമാക്കുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടിൽ നിന്ന് ട്വിറ്റർ ബ്ലു ടിക് വെരിവിക്കേഷൻ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം തിടുക്കത്തിൽ ട്വിറ്ററിന് അന്ത്യശാസനം നൽകിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ലോഗിൻ ചെയ്തിട്ടില്ലെന്ന കാാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ബ്ലൂ ടിക് നീക്കം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!