യുഎഇയില്‍ ഇന്ന് 2,188 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് മരണം; 2,150 പേർ രോഗ മുക്തരായി

അബുദാബി: യുഎഇയില്‍ 2,188 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,150 പേര്‍ സുഖം പ്രാപിക്കുകയും അഞ്ച് പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,46,510 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,81,197 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,60,734 പേര്‍ രോഗമുക്തരാവുകയും 1,696 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,767 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

