കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്, മരണവും കുറയുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 14ലക്ഷം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 1,00,636 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 2427 പേർ വൈറസ്ബാധയെ തുടർന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 1,74,399 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,71,59,180 ആയി ഉയർന്നു. നിലവിൽ 14,01,609 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 3,49,186 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 23,27,86,482 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.

