KSDLIVENEWS

Real news for everyone

‘പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കും’, കെഎസ്‌ഇബിയുടേതടക്കം സഹായം തേടുമെന്ന് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസം പെട്ടന്ന് അവസാനിപ്പിക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാഠപുസ്തകം പോലെ തന്നെ ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളും കുട്ടികളുടെ കൈവശം ഉണ്ടാവേണ്ടതുണ്ട്. അത് വാങ്ങാൻ ശേഷി ഇല്ലാത്തവർക്കും ഉപകരണങ്ങൾ ലഭ്യമാകണം. അതിന് വിവിധ ശ്രോതസ്സുകളെ ഒന്നിച്ച് അണിനിരത്തി ലഭ്യമാക്കണമെന്നാണ് കരുതുന്നത്. കണക്ടിവിറ്റി ഇല്ലാത്തിടങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് യോ​ഗം വിളിച്ചിട്ടുണ്ട്. ആദിവാസിമേഖലയ്ക്കാണ് പ്രാധാന്യം നൽകുന്നത്. എങ്ങനെ ലഭ്യമാക്കുെ എന്ന് പരിശോധിച്ച് വരികയാണ്. മറ്റ് മേഖലകളുടെ സഹായം തേടാനും ആലോചിക്കുന്നുണ്ട്. കെ എസ് ഇ ബിയുടെ ലൈൻ കേബിൾ നെറ്റ്വർക്ക് ഉപയോ​ഗപ്പെടുത്താൻ കഴിയുമെങ്കിൽ കെഎസ്ഇബിയുടെ സഹായവും തേടുമെന്നും മുഖ്യമന്ത്രി. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ഇ ക്ലാസിൽ ഹാജരുണ്ടോ എന്ന പരമ്പരയുടെ ഭാ​​ഗമായി ഓൺലൈൻ പഠനത്തിലെ വിദ്യാർത്ഥികളുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തേയും നിയമസഭയിൽ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരകൾ പരാമർശിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!