കടൽ ക്ഷോഭത്തിൽ നഷ്ട്ടങ്ങൾ ഉണ്ടായവർക്ക് നഷ്ട്ട പരിഹാരം നൽകണം ഐ എൻ എൽ

ചേരങ്കൈ : മെയ് പതിനഞ്ചോടെ തീരത്തെത്തിയ ഡൗടെ ചുഴലിക്കാറ്റിൽ കടൽ പ്രക്ഷുബ്ദ്ധമായതിനെ തുടർന്ന് വലിയ നാശ നഷ്ടമാണ് പ്രദേശത്തുണ്ടായത് ചില വീടിന്റെ പിൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് ഒരു വീട്ടുകാരുടെ കക്കൂസ് കുഴിയടക്കം പൂർണ്ണമായും ഒലിച്ചു പോയിട്ടുണ്ട് ഒരു മാസത്തിലേറെയായിട്ടും നഗരസഭയിൽ നിന്നോ തീരദേശ ഡിപ്പാർട്മെന്റിൽ നിന്നോ ഒരു നഷ്ട്ട പരിഹാരവും ലഭിച്ചിട്ടില്ല പ്രാഥമിക കർമ്മത്തിന് പോലും മറ്റൊരു വീടിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം കടലാക്രമണ നഷ്ടമുണ്ടായ ചേരങ്കൈ സന്ദർശിക്കാനോ നഷ്ടങ്ങളുടെ കണക്കെടുക്കാനോ ഈ കോവിഡ് പ്രതിസന്ധിയിൽ താത്കാലിക ആശ്വാസം നൽകാനോ നഗരസഭയോ മറ്റു അധികാരികളോ തയ്യാറാവാത്തത് പ്രദിഷേധാര്ഹമാണ് ബന്ധപ്പെട്ടവർ സ്ഥലം സന്ദർശിച് നഷ്ട്ടം സംഭവിച്ചവർക്ക് സർക്കാരിന്റെ സമാശ്വാസം നല്കാൻ തയ്യാറാവണമെന്ന് ആവശ്യപ്പെടുന്നു
സിദ്ദിഖ് ചേരങ്കൈ
ജനറൽ സെക്രട്ടറി
ഐ എൻ എൽ മുനിസിപ്പൽ കമ്മിറ്റി കാസറഗോഡ്
(9633449056)

