ബി ജെ പി പഞ്ചായത്ത് മെമ്പർ പ്രമീളയ്ക്കെതിരെയുള്ള അഴിമതി ആരോപണം അന്വേഷണം ഊർജ്ജിതമാക്കണം : പി എം മുനീർ ഹാജി കമ്പാർ

മൊഗ്രാൽ പുത്തൂർ : പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സ്റ്റാൻഡിന് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ രാജി വെച്ച് അന്വേഷണത്തെ നേരിടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി കമ്പാർ ആവശ്യപ്പെട്ടു ..
പാവപ്പെട്ട ജനങ്ങളുടെ ആനുകൂല്യങ്ങളിൽ നിന്ന് കയ്യിട്ട് വാരുന്ന ഇത് പോലെയുള്ള ജന പ്രതിനിധികൾ അപമാനമാണ് ..
പരാതിക്കാരെ സ്വാധീനിച്ച് കേസ് ഒതുക്കി തീർക്കാൻ നടത്തുന്ന ശ്രമങ്ങളെ തടയും ..
വിഷയവുമായി ബന്ധപ്പെട്ട എല്ലാ സമര പോരാട്ടങ്ങൾക്കും മുസ്ലിം ലീഗ് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു ..
സംസ്ഥാനം മുതൽ ശാഖ വരെ ബി ജെ പിയുടെ അഴിമതി കഥകളുടെ തുടർ പരമ്പരയാണ് കണ്ടു കൊണ്ടിരിക്കുന്നത് .. ഇത് അങ്ങേയറ്റം നാണക്കേടാണ് ..
എം എസ് എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ..
പ്രസിഡന്റ് സിദ്ദിഖ് ബദർ നഗർ അധ്യക്ഷത വഹിച്ചു , ജനറൽ സെക്രട്ടറി അസ്ഫർ മജൽ കുറ്റ പത്രം വായിച്ചു , എം എസ് എഫ് മുൻ ജില്ലാ സെക്രട്ടറി മൂസാ ബാസിത്ത് , ഇർഫാൻ കുന്നിൽ , അന്‍സാഫ് കുന്നിൽ , അനസ് , അഫ്രാസ് , ശുഹൈദ് , ഫൈസൽ , അനസ് വലിയ വലിയവളപ്പ് , പൈച്ചു കല്ലങ്കൈ തുടങ്ങിവർ സംബന്ധിച്ചു

