പെട്രോൾ-വിലവർദ്ധനവ്;ഐ.എൻ.എൽ പ്രതിഷേധ സമരം നടത്തി; കുമ്പള പെർവാഡിൽ അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു

കുമ്പള: കേന്ദ്ര സർക്കാറിന്റെ പെട്രോൽ ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെപ്രതിഷേധ ജ്വാലകൾ ഉയരട്ടെ എന്ന മുദ്രാവാക്യവുമായി ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഞ്ചേശ്വം മൺഡലം ഐ.എൻ.എൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്പള, പെർവാട് പെട്രോൽ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധം ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് മുസ്ഥഫ കുമ്പള അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി താജുദ്ധീൻ മൊഗ്രാൽ, മുനീർ കണ്ടാളം, തുടങ്ങിയവർ പ്രസംഗിച്ചു, അബ്ദുൽ റഹിമാൻ ആരിക്കാടി, മഷൂദ് ഷിരിയ, യൂസഫ് ഒളയം, ഫാറൂഖ് ആരിക്കാടി, ഹമീദ് പി.കെ, അബ്ദുൽ റഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി

