ബിജെപി രാജ്യത്തെ കോർപ്പറേറ്റ് മുതലാളിമാർക്ക് വിൽക്കുകയാണ് :* *റിയാസ് അമലടുക്കം*

നീലേശ്വരം :രാജ്യത്തെ പെട്രോൾവില സെഞ്ച്വറിയിലേക്ക് ഉയർത്തിയ ബിജെപി രാജ്യത്തെ കോർപ്പറേറ്റ് മുതലാളിമാർക്ക് വിൽപ്പന നടത്തുകയാണ് എന്ന് ഐ.എൻ.എൽ കാസറഗോഡ് ജില്ല സെക്രട്ടറി റിയാസ് അമലടുക്കം അഭിപ്രായപ്പെട്ടു . ഈ കൊറോണ ദുരന്ത കാലത്തും കോർപ്പറേറ്റ് മുതലാളിമാർക്ക് വേണ്ടി രാജ്യത്തെ ഇന്ധന വില വർധിപ്പിച്ച് പാവങ്ങളുടെ വയറ്റത്ത് അടിക്കുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്നും , അതിനെതിരെ ബഹുജന പ്രക്ഷോഭം ഉയർന്നു വരേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു . പെട്രോൾ വില വർധനയ്ക്കെതിരെ ഐ.എൻ.എൽ നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി നീലേശ്വരം പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം .
പ്രതിഷേധ ധർണ്ണയിൽ മമ്മു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു . നീലേശ്വരം നഗരസഭ കൗൺസിലർ ഷംസുദ്ദീൻ അറിഞ്ചിറ, റസാഖ്പുഴക്കര , റിയാദ് കല്ലായി , മഹമ്മൂദ് തൈക്കടപ്പുറം, തുടങ്ങിയവർ സംസാരിച്ചു . ഇജാസ് മൊയ്ദീൻ , നജീബ് അരിഞ്ചീര , നിസാർ പുഴക്കര , റാഷിദ് പിപി സി , ജാഫർ കെ പി , കുഞ്ഞബ്ദുല്ല പൊറോപ്പാട് , ഷാനി അമീർ , സഫീർ തുടങ്ങിയവർ സംബന്ധിച്ചു . കെപി മൊയ്ദു സ്വാഗതവും , അഷ്റഫ് ടി പി നന്ദിയും പറഞ്ഞു .

