യുഎഇയില്‍ കൊവിഡ് കേസുകളില്‍ വര്‍ധന; ഇന്ന് രണ്ടായിരത്തിലധികം പുതിയ രോഗികള്‍

അബുദാബി: യുഎഇയില്‍ 2,281 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,234 പേര് സുഖം പ്രാപിക്കുകയും മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,25,651 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 5,93,894 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,73,194 പേര് രോഗമുക്തരാവുകയും 1,720 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,980 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

