ലോക്ഡൗണിൽ ദീർഘദൂര യാത്രികർക്ക് വഴിയരികിൽ ഭക്ഷണമൊരുക്കി ഡിവൈഎഫ്ഐ മൊഗ്രാൽ പുത്തൂർ

ചൗക്കി: ലോക്ഡൗണിൽ ദീർഘദൂര യാത്രികർക്ക് വഴിയരികിൽ ഭക്ഷണമൊരുക്കി ഡിവൈഎഫ്ഐ മോഗ്രാൽ പുത്തൂർ മേഖല കമ്മിറ്റി.
കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗൺ ദിവസങ്ങളിൽ ചൗക്കി പാതയോരത്താണ് സൗജന്യ ഭക്ഷണം വിതരണം ചെയ്തു പോരുന്നത്. മേഖലാ പരിധിയിലെ പത്തോളം വരുന്ന യൂണിറ്റുകളിലെ പ്രവർത്തകർ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണ പൊതികൾ വൈകുന്നേരം ഏഴുമണിയോടെ ചൗക്കി ദേശീയ പാതയോരത്ത് കൊണ്ടുവന്നാണ് വിതരണം ചെയ്യുന്നത്.
രാത്രി കാലങ്ങളിൽ ഹോട്ടലുകൾ പ്രവർത്തിക്കാത്ത സാഹജര്യത്തിൽ, ഡിവൈഎഫ്ഐ യുടെ “നിങ്ങൾ ഭക്ഷണം കഴിച്ചോ?” എന്നപേരിൽ നടത്തപ്പെടുന്ന ഭക്ഷണ വിതരണ പരിപാടി നിരവധി യാത്രക്കാർക്കാണ് ആശ്വാസകരമാകുന്നത്.
27 ആം ദിനമായ ബുധനാഴ്ച നടന്ന ഭക്ഷണ പൊതി വിതരണം DYFI ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു.
CPIM മൊഗ്രാൽ പുത്തൂർ ലോക്കൽ സെക്രട്ടറി റഫീഖ് കുന്നിൽ,DYFI ജില്ലാ ജോയിന്റ് സെക്രട്ടറി പി.ശിവപ്രസാദ്, കാസർകോട് ബ്ലോക്ക് പ്രസിഡന്റ് സുനിൽ കടപ്പുറം,ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി തുടങ്ങിയവർ പങ്കെടുത്തു.
മേഖല പ്രസിഡൻ്റ് നിശ്മിത, സെക്രട്ടറി സഫീർ ഗുൽസാർ, ട്രഷറർ സിറാജ് കെകെപുറം എന്നിവർ നേതൃത്വം നൽകി.

