KSDLIVENEWS

Real news for everyone

എല്ലാം ആര്‍എസ്‌എസ് അറിവോടെ ! പ്രസീദ അഴിക്കോടും കെ സുരേന്ദ്രനും തമ്മിലുള്ള പുതിയ ഫോണ്‍ സംഭാഷണം പുറത്ത്

SHARE THIS ON

കണ്ണൂര്‍: കെ സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ഫോണ്‍ സംഭാഷണം പുറത്ത്. സികെ ജാനുവിനും ജെആര്‍പിക്കും പണം നല്‍കിയത് ആര്‍എസ്‌എസിന്റെ അറിവോടെയാണെന്ന് പറയുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പണം ഏര്‍പ്പാട് ചെയ്തിരിക്കുന്നത് ആര്‍എസ്‌എസ് ഓ‍‌ര്‍ഗനൈസിംഗ് സെക്രട്ടറി എം ഗണേഷാണെന്നാണ് സുരേന്ദ്രന്‍്റെ സംഭാഷണത്തിലുള്ളത്. ആര്‍എസ്‌എസ് പ്രതിനിധിയായ ബിജെപി ഓര്‍ഗനെസിംഗ് സെക്രട്ടറിയാണ് എം ഗണേഷ്. ജെആര്‍പിക്കുള്ള ഇരുപത്തിയഞ്ചു ലക്ഷമാണ് കൈമാറുന്നതെന്ന് സുരേന്ദ്രന്‍ പറയുന്നതായി കേള്‍ക്കാം. മാര്‍ച്ച്‌ 25നാണ് സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചത്. മാര്‍ച്ച്‌ 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയില്‍ വച്ചാണ് പണം കൈമാറിയത്.

വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ആണ് പണം കൈമാറിയത്.

സി കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ട്രഷററാണ് പ്രസീത അഴീക്കോട്. കെ സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ ജാനുവിന് നല്‍കിയെന്ന് ആരോപിച്ചുകൊണ്ട് സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണം പ്രസീത നേരത്തേ പുറത്ത് വിട്ടിരുന്നു. ഈ കേസിലെ പരാതിക്കാരനായ എംഎസ്‌എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നവാസ് കല്‍പറ്റ കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശ പ്രകാരമാണ് ബത്തേരി പൊലീസ് കെ സുരേന്ദ്രനെതിരെയും സി കെ ജാനുവിനെതിരെയും കേസെടുത്തത്.

Last Updated Jun 23, 2021, 9:31 AM IST

  • making negotiations
  • new audio clip
  • new phone record
  • praseeda
  • surendran
  • ആര്‍എസ്‌എസ്
  • ആര്‍എസ്‌എസ് അറിവോടെ
  • കെ സുരേന്ദ്രന്‍
  • പുതിയ ഫോണ്‍ സംഭാഷണം
  • പ്രസീദ അഴിക്കോട്
  • rss involvement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!