ഇന്ധന വിലവർദ്ധന:വാഹനം റോഡിലുപേക്ഷിച്ച് പ്രതികാത്മക ബന്ദ് സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്സ്

ഇന്ധന വിലവർദ്ധന:വാഹനം റോഡിലുപേക്ഷിച്ച് പ്രതികാത്മക ബന്ദ് സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്സ്
ചിത്താരി: നാൽപത് രൂപക്ക് പെട്രോൾ നൽകാമെന്ന മോഹന വാഗ്ദാനവുമായി അധികാരത്തിൽ വന്ന മോദി ഗവൺമെൻ്റ് നൂറ് രൂപയ്ക്ക് മുകളിലെത്തിയിട്ടും ഒരു നിയന്ത്രണവും ഏർപെടുത്താത്തതിൽ പ്രതിഷേധിച്ച് വാഹനം റോഡിലുപേക്ഷിച്ച് പ്രതീകാത്മക ബന്ദ് നടത്തി..
സൗത്ത് ചിത്താരി വാർഡ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് ..
പരിപാടി യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ ചിത്താരി ഉദ്ഘാടനം ചെയ്തു
വാർഡ് പ്രസി: ജാബിർ ചിത്താരി അദ്ധ്യക്ഷത വഹിച്ചു
മിസ്ഹബ് കെ, സുബൈർ കെ.എം.കെ, ബാസിത്ത് ചിത്താരി,നുഅമാൻ കെ.വി എന്നിവർ സംസാരിച്ചു
മിസ്ബാഹ് പ്രസ്സ്, മഹ്റൂഫ് കൂളിക്കാട്, നൗഷാദ് സി.എച്ച്,സഹീർ വി.പി എന്നിവർ നേതൃത്വം നൽകി ..

