KSDLIVENEWS

Real news for everyone

സ്വര്‍ണകള്ളകടത്ത്: ചോദ്യം ചെയ്യല്‍ തുടരും, അര്‍ജുന്‍ ആയങ്കിയെ ഇന്ന് കൊച്ചിയിലെത്തിക്കും

SHARE THIS ON

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികള്‍ അര്‍ജുന്‍ ആയങ്കി, മുഹമ്മദ്‌ ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്നലെ അര്‍ജുന്‍ ആയങ്കിയ് കണ്ണൂരിലെ വീട്ടിലും കേസിലെ പ്രതികളുടെ വീട്ടിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് ലാപ്ടോപ് അടക്കം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കും. ടി പി കേസിലെ പ്രതികള്‍ക്ക് സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ഉള്ള പങ്കാളിത്തം കസ്റ്റംസ് വിശദമായി പരിശോധിക്കുകയാണ്. പരോളില്‍ കഴിയുന്ന മുഹമ്മദ്‌ ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയില്‍ എത്താനാണ് നിര്‍ദ്ദേശം. ഇവരുടെ സഹായം സ്വര്‍ണ്ണം തട്ടിയെടുക്കുന്നതില്‍ അടക്കം ലഭിച്ചന്നും ലാഭംവിഹിതം നല്‍കിയിട്ടുണ്ടെന്നും അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ നാളെ ചോദ്യം ചെയ്യും. കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി ഈ മാസം 6 നും മുഹമ്മദ്‌ ഷഫീഖിന്റെ കസ്റ്റഡി നാളെയും അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!