കള്ളത്താടി’; റഫാല്‍ അഴിമതി അന്വേഷണത്തില്‍ മോദിക്കെതിരെ രാഹുല്‍

ന്യൂഡൽഹി: റഫാൽ ഇടപാടിൽ അഴിമതി നടന്നോ എന്ന് ഫ്രാൻസിൽ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ‘കള്ളത്താടി’ എന്ന അടിക്കുറിപ്പോടെ താടിയുള്ള ഒരു പകുതിമുഖവും താടിയുടെ അറ്റത്ത് ഒരു ചെറു ജെറ്റ്വിമാനം തൂങ്ങിക്കിടക്കുന്നതുമായ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ രാഹുലിന്റെ പരിഹാസം ഫ്രഞ്ച് വിമാനനിർമാണക്കമ്പനിയായ ദസോ ഏവിയേഷനും ഇന്ത്യാ സർക്കാരും തമ്മിൽ ദസോ ഏവിയേഷനിൽ നിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള 56,000 കോടിരൂപയുടെ കരാറിലാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ കരാറിൽ വൻ അഴിമതി നടന്നുവെന്ന് കോൺഗ്രസ് തുടക്കം മുതൽക്ക് കുറ്റപ്പെടുത്തിയിരുന്നു ഇടപാടിലെ അഴിമതിയെ കുറിച്ച് ഫ്രാൻസ് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ഒരു സംയുക്ത പാർലമെന്ററി സമിതിയെ അന്വേഷണത്തിന് നിയമിക്കണമെന്ന് കോൺഗ്രസ് ശനിയാഴ്ച ആവശ്യപ്പെടുകയും ചെയ്തു.


